ഡി.വൈ.എഫ്.ഐ ബ്ലോക്ക് കൺവെൻഷൻ

Tuesday 20 January 2026 9:18 PM IST

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം കിഴക്കുംകര രക്തസാക്ഷി പുഷ്പന്റെയും അടട്ടെ വി.പി.പ്രശാന്തിന്റെയും പേരിലുള്ള നഗറിൽ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.യുവാക്കളുടെ നിലവിലുള്ള തൊഴിൽ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ ആവശ്യമുള്ള ആളുകളെ നിയമിക്കാത്തത് സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ആണെന്നും സനോജ് പറഞ്ഞു

ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ. ദീപുരാജ് രക്തസാക്ഷി പ്രമേയവും പി.കെ. പ്രജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്, എം.വി.രതീഷ്, വി.ഗിനീഷ്, അനീഷ് കുറുമ്പാലം, എൻ.വി.ഹരിത, വി.പി അമ്പിളി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.വിപിൻ ബല്ലത്ത് പതാക ഉയർത്തി