പള്ളി ചട്ടമ്പി ഏപിൽ 9ന്: കാണാത്ത ലുക്കിൽ ടൊവിനോ

Wednesday 21 January 2026 6:52 AM IST

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ്ചിത്രം പള്ളി ചട്ടമ്പി മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 9 ന് ലോക വ്യാപകമായി റിലീസ് ചെയ്യും. ഇതുവരെ കാണാത്ത ലുക്കിൽ ആണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.

കയാദു ലോഹർ ആണ് നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്ന ചിത്രമാണ് പള്ളി ചട്ടമ്പി. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവരോടൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവ‌ർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. രചന എസ്. സുരേഷ് ബാബു, ഛായാഗ്രഹണം ടിജോ ടോമി. സംഗീതം ജെക്സ് ബിജോയ്.

മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. മേഘ ശ്യാമും തൻവീറുമാണ് സഹനിർമ്മാതാക്കൾ. പി.ആർ.ഒ. വാഴൂർ ജോസ്.