ദുൽഖറിന്റെ നായിക സാത്വിക വീരവല്ലി

Wednesday 21 January 2026 6:00 AM IST

ആകാശം ലോ ഒക താര ഗ്ലിംപ്സ് വീഡിയോ

ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയിൽ നായികയായി പുതുമുഖം സാത്വിക വീരവല്ലി. നായികയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച് സാത്വികയുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് വീഡിയോയും പുറത്തിറങ്ങി. ആകാശത്തേക്കാൾ വലിയ സ്വപ്നം ഉള്ളിൽ പേറുന്നവൾ എന്ന വാക്കുകളോടെയാണ് സാത്വികയെ അവതരിപ്പിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ഫീൽഗുഡ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും നൽകുന്നത്.

മഹാനടി, സീതാരാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനും പ്രഭാസന്റെ കൽക്കി 2898 എഡി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അതിഥി വേഷത്തിനുശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ദേശീയ അവാർ‌ഡ് ജേതാവ് ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. പി.ആർ.ഒ. ശബരി.