മകരച്ചൊവ്വ മഹോത്സവം

Wednesday 21 January 2026 12:00 AM IST
മകര ചൊവ്വ മഹോത്സവ പരിപാടിയിൽ ഉണ്ടായ നാടൻ കലാരൂപങ്ങൾ

ചാവക്കാട്: പാലയൂർ ശ്രീ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. രാവിലെ മുതൽ ഗണപതി ഹോമം,വിശേഷാൽ പൂജകൾ,പറനിറയ്ക്കൽ,കലംകരിക്കൽ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തിടമ്പ് എഴുന്നള്ളിപ്പ്,ചൊവല്ലൂർ മോഹനൻ വാര്യർ ആൻഡ് സംഘത്തിന്റെ മേളം,തിരുവില്വാമല ഉണ്ണിക്കൃഷ്ണൻ സംഘത്തിന്റെ പഞ്ചവാദ്യം,കടവല്ലൂർ വേണു ആൻഡ് സംഘത്തിന്റെ നാദസ്വരവും എന്നിവയും നടന്നു. വൈകിട്ട് 5 മുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് പൂത്താലം,കാവടി,വിവിധ വാദ്യമേളങ്ങൾ,തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി കൂട്ടി എഴുന്നെള്ളിപ്പ് നടന്നു. ദീപാരാധന,നാദസ്വര കച്ചേരി,ഡബിൾ തായമ്പക,താലം വരവ്,വീര നാട്യം,എഴുന്നെള്ളിപ്പ്,പൊങ്ങൽ ഇടി,ഗുരുതി തർപ്പണം എന്നിവയും ഉണ്ടായി. ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.