വാർഷികവും അനുസ്മരണവും പുരസ്‌കാര സമർപ്പണവും

Wednesday 21 January 2026 12:00 AM IST
കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റിൻ്റെ പതിനാലാം വാർഷികവും അനുസ്മരണവും പുരസ്കാര സമർപ്പണവും ചെർപ്പുളശ്ശേരി ശിവൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതുരുത്തി: കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റിന്റെ പതിനാലാം വാർഷികവും അനുസ്മരണവും പുരസ്‌കാര സമർപ്പണവും ചെർപ്പുളശ്ശേരി ശിവൻ ഉദ്ഘാടനം ചെയ്തു. മഹാലക്ഷ്മിയും സംഘവും അവതരിപ്പിച്ച മദ്ദള കേളിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ട്രസ്റ്റ് പ്രസിഡന്റ് ഗോപി എൻ. പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. വി. കലാധരൻ അപ്പുക്കുട്ടി പൊതുവാൾ അനുസ്മരണം നടത്തി. പഞ്ചവാദ്യ മദ്ദള കലാകാരൻ കുനിശ്ശേരി ചന്ദ്രന് കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ സ്മാരക പുരസ്‌കാരവും കലാമണ്ഡലം പ്രവീണിന് തിരുവില്വാമല മാധവ വാരിയർ സ്മാരക യുവ പ്രതിഭ പുരസ്‌കാരവും നൽകി ആദരിച്ചു. കലാമണ്ഡലം ഹരിദാസ്‌ , ഡോ. എൻ.പി. വിജയകൃഷ്ണൻ, കലാമണ്ഡലം കുട്ടി നാരായണൻ, നെല്ലുവായ് ശശി, വി.അശോക വാര്യർ, കലാമണ്ഡലം ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.