അഡ്വ. ജോർജ് കോലഞ്ചേരിയെ ആദരിച്ചു
Wednesday 21 January 2026 12:00 AM IST
മാള: ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് സി.ഇ.ഒ. അഡ്വ. ജോർജ് കോലഞ്ചേരിയെ ആദരിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അദ്ധ്യക്ഷനായി. അക്കാഡമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, എൻജിനീയറിംഗ് പ്രിൻസിപ്പൽ പ്രൊഫ. അമ്പികാദേവിയമ്മ, പ്രൊഫ.ഫോൺസി ഫ്രാൻസിസ്, പ്രൊഫ .ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു.