മകര ചൊവ്വ ആഘോഷിച്ചു
Wednesday 21 January 2026 12:00 AM IST
ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷിച്ചു. പുലർച്ചെ 3 ന് നിർമ്മാല്യ ദർശനത്തോടെയായിരുന്നു ചടങ്ങുകൾക്ക് ആരംഭം. തുടർന്ന് അഭിഷേകം, അലങ്കാരം, ഗണപതിഹോമം, കേളി, നാദസ്വരം, അഷ്ടപദി എന്നിവ നടന്നു. ഭഗവതിക്ക് ലക്ഷാർച്ചന, അഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന എഴുന്നള്ളിപ്പിന് കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. നടക്കൽ പറ, ഗുരുതി താഴത്തേക്കാവിലേക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. വൈകീട്ടോടെ വിവിധ ആഘോഷ കമ്മിറ്റികളുടെ പൂരങ്ങൾ ക്ഷേത്രത്തിലെത്തി. തുടർന്ന് ദീപാരാധന, കേളി, തായമ്പക, കൂട്ടിയെഴുന്നെള്ളിപ്പ്, രാത്രി പാന, ഭഗവതിപ്പാട്ട് എന്നിവയുമുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രഭരണസമിതി അംഗങ്ങളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.