ഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക് മിനി ട്രക്ക്

Wednesday 21 January 2026 12:01 AM IST
1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി ഇലക്ട്രിക് മിനിട്രക്ക് സമർപ്പിച്ചു. അഡയാർ ആനന്ദഭവൻ സ്വീറ്റ്‌സ് ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്‌ലാൻഡിന്റെ മിനി ട്രക്ക് സമർപ്പിച്ചത്. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമർപ്പണം. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് മുന്നിൽ വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണച്ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.എസ്.ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ കെ.എസ്.മായാദേവി, പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ട്രക്ക് ഉപയോഗിക്കും.