ക​ട്ട​പ്പ​ന​യി​ലെ ബൈക്ക് മോ​ഷ്ടാവ് നെടുമ്പാശേരിയിൽ​ ​പി​ടി​യിൽ

Wednesday 21 January 2026 2:12 AM IST

നെ​ടു​മ്പാ​ശേ​രി​:​ ​ക​ട്ട​പ്പ​ന​യി​ൽ​ ​നി​ന്നു​ ​മോ​ഷ്ടി​ച്ച​ ​ബൈ​ക്കു​മാ​യി​ ​യു​വാ​വ് ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ആ​ലു​വ​ ​ചൊ​വ്വ​ര​ ​മാ​ട​വ​ന​ ​വീ​ട്ടി​ൽ​ ​ഷാ​ന​വാ​സി​ ​(20​)​നെ​യാ​ണ് ​നൈ​റ്റ് ​പ​ട്രോ​ളിം​ഗി​നി​ടെ​ ​നെ​ടു​വ​ന്നൂ​രി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ബൈ​ക്ക് ​ത​ള്ളി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ​ക​ണ്ട് ​സം​ശ​യം​ ​തോ​ന്നി​യ​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​പ്ര​തി​ ​പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​ബൈ​ക്കി​ന്റെ​ ​രേ​ഖ​ക​ൾ​ ​ചോ​ദി​ച്ച​പ്പോ​ഴും​ ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​ ​ല​ഭി​ച്ചി​ല്ല.​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ക​ട്ട​പ്പ​ന​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്നു​ ​മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​ത്.​ ​ പ്ര​തി​യെ​ ​ക​ട്ട​പ്പ​ന​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ഈ​ ​കേ​സി​ൽ​ ​മ​റ്റ് ​ര​ണ്ട് ​പേ​രെ​ ​കൂ​ടി​ ​ക​ട്ട​പ്പ​ന​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.