ശാന്തിഗ്രാമിന് ആദരം

Wednesday 21 January 2026 2:38 AM IST

തിരുവനന്തപുരം:ശാന്തിഗ്രാമിന് ഭാരത് വികാസ് പരിഷത്ത് തിരുവനന്തപുരം ശാഖയുടെ ആദരം. ബി.വി.പി ട്രഷറർ ഡോ.രവീന്ദ്രൻ നായർ പുരസ്കാരം കൈമാറി.ഫലകവും പൊന്നാടയും 10,001 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ പ്രഭാഷണം നടത്തി. ബി.വി.പി പ്രസിഡന്റ് ഡോ.ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ,സെക്രട്ടറി രാധാദേവി, ട്രഷറർ സീതാരാമൻ,ബിജു കാരക്കോണം എന്നിവർ സംസാരിച്ചു.