സ്കൂട്ടറിൽ മദ്യവിൽപ്പന: യുവാവ് പിടിയിൽ
തുറവൂർ: വിദേശമദ്യം സ്കൂട്ടറിൽ കൊണ്ടു നടന്ന് അനധികൃതമായി വിൽപ്പന നടത്തിയ ഒരാളെ കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. കുത്തിയതോട് പഞ്ചായത്ത് 17-ാ വാർഡിൽവലിയവീട്ടിൽ അബ്സലോ (38) ആണ് അറസ്റ്റിലായത്.
തൈക്കാട്ടുശേരി ഫെറിയ്ക്ക് സമീപം വിദേശമദ്യ വിൽപ്പന നടത്തുന്നതിനിടെയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആറു കുപ്പികളിലായി മൂന്ന് ലിറ്റർ വിദേശമദ്യവും, മദ്യം വിറ്റുകിട്ടിയ 500 രൂപയും എക്സൈസ് സംഘം കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എം.ജോസഫിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. സാനു, ജി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർ എസ്. സജേഷ് എന്നിവർ പരിശോധനാ സംഘത്തിൽഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.