ഭിന്നശേഷി സഹായ ഉപകരണവിതരണം

Wednesday 21 January 2026 8:47 AM IST

മുഹമ്മ : മുഹമ്മ പഞ്ചായത്ത് നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി സഹായ ഉപകരണ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എൻ.നസീമ അദ്ധ്യക്ഷയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ടി.റെജി,എം.എസ്. ലത , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ആർ.മോഹിത് ,കെ.എസ്. രാജേഷ്, ബാബു വടക്കേച്ചിറ,ടി.കുഞ്ഞുമോൻ, വി.എം.സുഗന്ധി, ടി.കെ.മോഹൻദാസ്, സി.ജെ.നീതു ,ഉഷാ ബോസ്, അംബിക പുരുഷോത്തമൻ, എസ്.രഞ്ജിനി, ബീന അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എം.പി. മഹീധരൻ എന്നിവർ സംസാരിച്ചു.