ഊബറിന്റെ മറവിൽ നടന്നിരുന്നത് വൻ ലഹരി കച്ചവടം, പിടിവീണത് എംഡിഎംഎയുമായി
Tuesday 20 January 2026 11:58 PM IST
തിരുവനന്തപുരം:12.46 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഊബർ ടാക്സിയുടെ മറവിലായിരുന്നു കച്ചവടം. വെഞ്ഞാറമൂട് വാമനപുരം കണിച്ചോട് ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായത്.
താളിക്കുഴി മഞ്ഞപ്പാറ കോളനിയിൽ സെബിൻ ഫിലിപ്പ്, കണിച്ചോട് കാവുവിള വീട്ടിൽ ചേതൻ ബാബു എന്നിവരെയാണ് നെർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ. പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും ചേർന്ന് പിടികൂടിയത്.