ഗ്രാമീണ ചാരുതയിൽ പൂരപ്പറമ്പിലെ 'നായാടിക്കളി'

Wednesday 21 January 2026 12:02 AM IST

കൈ​പ്പ​റ​മ്പ്:​ ​നി​ല​ത്ത് ​വ​ച്ച​ ​മ​ര​പ്പാ​വ​യ്ക്ക് ​ചു​റ്റും​ ​വ​ടി​ക​ൾ​ ​ത​ല്ലി​ ​ശ​ബ്ദ​മു​ണ്ടാ​ക്കി​ ​ചു​വ​ടു​വ​യ്ക്കും.​ ​അ​ര​യി​ൽ​ ​ചു​റ്റി​യ​ ​മു​ണ്ടി​ന് ​മു​ക​ളി​ൽ​ ​ത​ന​താ​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​അ​ണി​ഞ്ഞ് ​ത​ല​യി​ൽ​ ​മു​ണ്ടും​ ​കെ​ട്ടി​യാ​ണ് ​ചുവടുവയ്ക്കുന്നത്. തൃ​ശൂ​ർ​ ​ജി​ല്ല​യി​ലെ​ ​ഗ്രാ​മീ​ണ​ ​പൂ​ര​പ്പ​റ​മ്പു​ക​ളി​ൽ​ ​നി​ന്നും​ ​മ​റ​ഞ്ഞു​പോ​കു​ന്ന​ ​അ​പൂ​ർ​വ​ ​ക​ലാ​രൂ​പ​മാ​യ​ ​'​നാ​യാ​ടി​ക്ക​ളി​'​ അങ്ങനെ കൈ​പ്പ​റ​മ്പ് ​കാ​വ് ​പൂ​ര​ത്തി​നും മാ​റ്റു​കൂ​ട്ടി​.​ ​കു​ന്നം​കു​ളം​ ​വെ​സ്റ്റ് ​മാ​ങ്ങാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ജ​യ​നും​ ​ശ്രീ​ജി​ത്തു​മാ​ണ് ​ഈ​ ​ക​ലാ​രൂ​പം​ ​അ​വ​ത​രി​പ്പി​ച്ച് ​കാ​ണി​ക​ളി​ൽ​ ​കൗ​തു​ക​വും​ ​ആ​വേ​ശ​വും​ ​നി​റ​ച്ച​ത്.​ ​നാ​യാ​ടി​ക്ക​ളി​യി​ൽ​ ​നി​ല​ത്തു​ ​വ​യ്ക്കു​ന്ന​ ​മ​ര​പ്പാ​വ​ ​'​ഇ​ട്ടി​ങ്ങേ​രി​ക്കു​ട്ടി​'​ ​എ​ന്നാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​കാ​ട്ടി​ൽ​ ​നാ​യാ​ട്ടി​ന് ​പോ​കു​ന്ന​വ​ർ​ക്ക് ​ഐ​ശ്വ​ര്യം​ ​ന​ൽ​കു​ന്ന​ ​വ​ന​ദേ​വ​ത​യു​ടെ​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​വേ​ട്ട​ക്കാ​രെ​ ​സ​ഹാ​യി​ക്കു​ന്ന​ ​സ​ഹാ​യി​യു​ടെ​യോ​ ​പ്ര​തീ​ക​മാ​യാ​ണ് ​പാ​വ​യെ​ ​സ​ങ്ക​ൽ​പ്പി​ക്കു​ന്ന​ത്.​ ​ശി​വ​നും​ ​പാ​ർ​വ്വ​തി​യും​ ​നാ​യാ​ട്ടു​കാ​രാ​യി​ ​വേ​ഷ​മി​ട്ടു​ ​വ​ന്ന​പ്പോ​ൾ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​സ​ഹാ​യി​ ​ആ​ണ് ​ഈ​ ​പാ​വ​യെ​ന്നും​ ​വി​ശ്വാ​സ​മു​ണ്ട്.​ ​ത​ങ്ങ​ളു​ടെ​ ​പൂ​ർ​വി​ക​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​ക​ല​ ​കൈ​വി​ടാ​തെ​ ​സം​ര​ക്ഷി​ക്കു​ക​യാ​ണ് ​ജ​യ​നും​ ​ശ്രീ​ജി​ത്തും.​ ​കു​ന്നം​കു​ളം​ ​ന​ന്മ​ ​ക​ലാ​സ​മി​തി​ ​ഇ​വ​രെ​ ​ആ​ദ​രി​ച്ചി​രു​ന്നു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം നാടൻ കലാരൂപങ്ങളെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം. ജയനും ശ്രീജിത്തും വേലൂർ വീട്ടിലെ കലാകാരന്മാർ.

ക്യാപ്ഷൻ..

'നായാടിക്കളി' എന്ന അപൂർവ്വ കലാരൂപം