കുടിവെള്ളക്ഷാമം: നിവേദനം നൽകി
Wednesday 21 January 2026 12:08 AM IST
അരൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ തുടർച്ചയായി നേരിടുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എഴുപുന്ന റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി മുഖ്യമന്ത്രി, ജില്ലാ കളക്ടർ, പഞ്ചായത്തധികാരികൾ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
കുടിവെള്ള വിതരണം ആവർത്തിച്ച് മുടങ്ങുന്ന സാഹചര്യത്തിൽ, ദീർഘകാലവും ചെലവുകുറഞ്ഞതുമായ പരിഹാരമായി പഞ്ചായത്തിലെ പഴയ കിണറുകൾ, കുളങ്ങൾ, മറ്റ് പരമ്പരാഗത ജലാശയങ്ങൾ എന്നിവ പുനരുദ്ധരിച്ചു പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിവേദനത്തിൽ പറയുന്നു.പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യമെന്ന നിലയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സൊസൈറ്റി അഭ്യർത്ഥിച്ചു.