എംപവർമെന്റ് 2026 ഇന്ന്
Wednesday 21 January 2026 12:13 AM IST
ആലപ്പുഴ: കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30ന് എംപവർമെന്റ്-2026 എന്ന പേരിൽ ശില്പശാല സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്യും. സമന്വയം എന്ന സെഷൻ പാല മാർസ്ലീവ മെഡിസിറ്റി ആശുപത്രി മനശാസ്ത്ര വിഭാഗം സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഏഞ്ചൽ തോമസും, വയലാർ ഗാനങ്ങളെക്കുറിച്ച് ചന്ദ്രകളഭം എന്ന സെഷൻ ആലപ്പുഴ എസ്.ഡി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. സജിത് ഏവുരത്തും നയിക്കും.