സ്വലാത്ത് വാർഷികവും പ്രാർത്ഥനാസംഗമവും
Wednesday 21 January 2026 12:15 AM IST
മുഹമ്മ: പാണംതയ്യിൽ സയ്യിദ് അബൂബക്കർ ബംബ് മസ്ജിദിൽ സ്വലാത്ത് വാർഷികവും പ്രാർത്ഥന സംഗമവും വ്യാഴാഴ്ച വൈകിട്ട് ഏഴിന് മസ്ജിദ് അങ്കണത്തിൽ നടക്കും. മണ്ണഞ്ചേരി കിഴക്കേ മഹല്ല് ചീഫ്ഇമാം എ.എം. മീരാൻ ബാഖവി മേതല സമ്മേളനം ഉദ്ഘാടനം ചെയ്യും.കൂറ്റമ്പാറ അബ്ദുൽ റഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണവും സ്വലാത്ത് നേതൃത്വവും നിർവഹിക്കും. മുഹമ്മദ് കോയ തങ്ങൾ ചേലാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും.മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എ. മുജീബ് നൈന അധ്യക്ഷത വഹിക്കും.കിഴക്കേ മഹല്ല് പ്രസിഡന്റ് എം.എ.അബൂബക്കർ കുഞ്ഞ് ആശാൻ ഉപഹാര സമർപ്പണം നടത്തും.