വീൽചെയർ വിതരണം
Wednesday 21 January 2026 12:16 AM IST
മാന്നാർ: കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ വിതരണം ചെയ്തു. കുട്ടമ്പേരൂർ തെങ്ങോണ ഗായത്രി ഭവനത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുശീലാ കുമാരി, കോശി പൂവടിശ്ശേരി, ബിന്ദു കളരിക്കൽ, സുഭാഷ് ബാബു.എസ്, സലിം ചാപ്രായിൽ രഘുനാഥൻ നായർ എന്നിവർ പങ്കെടുത്തു.