വനിതാവേദി വാർഷികം
Wednesday 21 January 2026 12:23 AM IST
കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിലെ ജ്ഞാനോദയം വനിതാ വേദി വാർഷികാഘോഷം ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ലിജ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ജിഷ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ചെറുന്നിയൂർ പഞ്ചായത്ത് മെമ്പർ അരുണിമ അനൂപ്, ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, വനിതാവേദി സെക്രട്ടറി രതീദേവി തുടങ്ങിയവർ സംസാരിച്ചു.