മൾട്ടി ജിം ഉദ്ഘാടനം
Wednesday 21 January 2026 12:27 AM IST
കുന്നത്തുകാൽ: പാലിയോട് ജംഗ്ഷനിൽ പവർ ഹൗസ് എന്നപേരിൽ ആരംഭിച്ച മൾട്ടി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം വെള്ളറട സർക്കിൾ ഇൻസ്പക്ടർ പ്രസാദ് നിർവഹിച്ചു. ജോസ് കുഴിവിള ആദ്ധ്യക്ഷം വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പാലിയോട് യൂണിറ്റ് പ്രസിഡന്റ് വാസുദേവൻതമ്പി, സെക്രട്ടറി അലക്‌സ്, ഖജാൻജി വിജിൻ എന്നിവർ ആശംസകളർപ്പിച്ചു. പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.