തൊഴിൽ മേള

Wednesday 21 January 2026 12:41 AM IST

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടത്തുന്ന സവിശേഷ കാർണിവൽ ഒഫ് ഡിഫറന്റിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വഴുതക്കാട് വുമൻസ് കോളേജിൽ എണ്ണൂറോളം തൊഴിൽ അന്വേഷകരാണെത്തിയത്. 245പേരും തൊഴിൽ ഉറപ്പാക്കി. കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ 36 കമ്പനികൾ പങ്കെടുത്തു. രണ്ട് കമ്പനികൾ ഇന്റർവ്യൂ വിർച്വൽ രീതിയിലാണ് നടത്തിയത്. ഉദ്യോഗാർത്ഥികൾക്കായി പ്രധാന വേദിയിൽ പ്രത്യേക ഓറിയന്റേഷനുമുണ്ടായിരുന്നു. അഭിരുചിക്കിണങ്ങുന്ന തൊഴിൽ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത, ആത്മവിശ്വാസത്തോടെ അഭിമുഖത്തെ നേരിടാം എന്നിവയായിരുന്നു ഓറിയന്റേഷൻ. കോളേജിലെത്തിയ മന്ത്രി വി.ശിവൻകുട്ടി തൊഴിലന്വേഷകരുമായി സമയം ചെലവഴിച്ചു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല,സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ്,ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി.ബാബുരാജ്,ഭിന്നശേഷി ക്ഷേമ കോ-ഓപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ.എം.വി.ജയ ഡാളി,ഭിന്നശേഷി ക്ഷേമ കോ-ഓപ്പറേഷൻ എം.ഡി കെ.മൊയ്തീൻകുട്ടി, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ഉമ ജ്യോതി,വിജ്ഞാനകേരളം ഡി.എം.സി പി.വി.ജിൻരാജ് എന്നിവർ പങ്കെടുത്തു.