കേരളത്തിൽ വരും ബി.ജെ.പി: മോദി

Wednesday 21 January 2026 1:45 AM IST

ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പി തികഞ്ഞ പ്രതീക്ഷയോടെയാണ് മുന്നേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നൂറോളം കൗൺസിലർമാരുണ്ട്. തലസ്ഥാനമായ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ, 45 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ തീർച്ചയായും ബി.ജെ.പിക്ക് ഒരു അവസരം നൽകുമെന്ന് പൂർണ വിശ്വാസമുണ്ട്-മോദി പറഞ്ഞു.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പിയുടെ 12-ാമത് അദ്ധ്യക്ഷനായി ബിഹാറിൽ നിന്നുള്ള നിതിൻ നബിൻ ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാർട്ടിയിൽ താൻ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും നിതിൻ തന്റെ ബോസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്റിലും നിയമസഭകളിലും മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബി.ജെ.പി കുതിക്കുകയാണ്.

മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ നേട്ടത്തോടെ ഒന്നാം നമ്പർ ശക്തിയായി ഉയർന്നു. 50% കൗൺസിലർമാരും ബി.ജെ.പിയുടേതാണ്. ബി.ജെ.പി ഒരു കുടുംബവും സംസ്‌കാരവുമാണ്. പാർട്ടി അംഗത്വത്തെക്കാൾ ബന്ധങ്ങളാണ് പ്രധാനം. അദ്ധ്യക്ഷൻമാർ മാറിയാലും ആദർശവും ദിശയും മാറില്ല.

താൻ മൂന്നാം തവണ പ്രധാനമന്ത്രിയായി, 50 വയസിനുള്ളിൽ മുഖ്യമന്ത്രിയായി, 25 വർഷത്തിലേറെ അധികാര പദവിയിലിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ബി.ജെ.പി പ്രവർത്തകനായതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എം.പിമാർ, കേരളത്തിലെ രാജീവ് ചന്ദ്രശേഖർ അടക്കം സംസ്ഥാന അദ്ധ്യക്ഷൻമാർ, നേതാക്കൾ, സാധാരണ പ്രവർത്തകർ തുടങ്ങിയ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നിതിൻ സ്ഥാനമേറ്റത്.

 തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ദി​യു​ടെ​ ​റോ​ഡ് ​ഷോ ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തി​ലെ​ ​ഭ​ര​ണം​പി​ടി​ച്ച​തി​ന്റെ​ ​ആ​ഹ്ളാ​ദം​ ​പ​ങ്കി​ടാ​ൻ​ 23​ന് ​രാ​വി​ലെ​ 10​നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​എ​ത്തു​ക​യെ​ന്ന് ​ബി.​ജെ.​പി.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​സു​രേ​ഷ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ളം​ ​മു​തൽസ​മ്മേ​ള​ന​വേ​ദി​യാ​യ​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​നം​ ​വ​രെ​ ​വ​ൻ​ ​റോ​ഡ് ​ഷോ​യാ​ണ് ​സ​ജ്ജ​മാ​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ 11​ ​മ​ണി​ക്ക് ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​നി​യി​ൽ​ ​കാ​ൽ​ ​ല​ക്ഷം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്വീ​ക​രി​ക്കാ​നെ​ത്തും.​ ​വി​ക​സി​ത​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​ബ്ലൂ​പ്രി​ന്റ് ​മേ​യ​ർ​ ​വി.​വി.​രാ​ജേ​ഷി​ന് പ്ര​ധാ​ന​മ​ന്ത്രി​ ​കൈ​മാ​റും.​ 2030​ ​വ​രെ​യു​ള്ള​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന്റെ​ ​ബ്ലൂ​പ്രി​ന്റാ​ണ് ​ന​രേ​ന്ദ്ര​മോ​ദി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ന​നു​വ​ദി​ച്ച​ ​പു​തി​യ​ ​നാ​ലു​ ​ട്രെ​യി​നു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​ർ​വ​ഹി​ക്കും.