നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി

Wednesday 21 January 2026 12:58 AM IST

ഓയൂർ : മീയനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ ശേഖരിച്ച് വിൽപന നടത്തിവന്നയാളെ പൂയപ്പള്ളി പൊലീസ് പിടികൂടി. മീയന അൽ അമീൻ മൻസിലിൽ നാസറിനെയാണ് (47) പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന നാസറിന്റെ വീട്ടിലും പുരയിടത്തിലെ പൊട്ടക്കിണറ്റിലുമായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന പുകയില ഉത്പ്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇയാൾ സമാനമായ കേസുകളിൽ മുൻപും രണ്ട് തവണ പൊലീസ് പിടിയിലായിട്ടുണ്ട്. പൂയപ്പള്ളി സി.ഐ അനിൽ കുമാർ, എസ്.ഐ രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.