വിമാനടിക്കറ്റ് കൊള്ളയടി: ഇടപെടാൻ സുപ്രീംകോടതി
Wednesday 21 January 2026 1:07 AM IST
ന്യൂഡൽഹി: ഉത്സവ സീസൺ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവ മുതലെടുത്ത് ടിക്കറ്റുനിരക്കിൽ കൊള്ളയടി നടത്തുന്ന വിമാനക്കമ്പനികളുടെ പ്രവണതയിൽ ഇടപെടാൻ സുപ്രീംകോടതി. ചൂഷണം അവസാനിപ്പിക്കാൻ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിമാനനിരക്കിലെ കൊള്ള ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണിത്. പ്രയാഗ്‌രാജ് കുംഭമേള സമയത്തെ വൻനിരക്ക് കോടതി സൂചിപ്പിച്ചു. പ്രയാഗ്‌രാജ്- ജോധ്പൂർ റൂട്ടിൽ മൂന്നിരട്ടിയോളമാണ് നിരക്ക് കൂട്ടിയത്. എല്ലാ ഉത്സവങ്ങളിലും ഇതാണ് സാഹചര്യമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. വിശദമായി വാദം കേൾക്കും.