ആ ലെെറ്റുകൾ അണഞ്ഞു; ട്രംപുമായി പറന്നുയർന്ന വിമാനം ഉടൻ തിരിച്ചിറക്കി, കാരണം വെളിപ്പെടുത്തി വെെറ്റ് ഹൗസ്

Wednesday 21 January 2026 11:01 AM IST

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോ‌ഴ്സ് വൺ ഇന്നലെയാണ് തിരിച്ചിറക്കിയത്. വെെദ്യുത സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. ട്രംപും സംഘവും സ്വിറ്റ്സർലൻഡിലേക്ക് പോകുകയായിരുന്നു.

വിമാനത്തിൽ ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയതിന് പിന്നാലെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. വിമാനം പറന്നുയർന്നതിന് പിന്നാലെ പ്രസ് ക്യാബിനിലെ ലെെറ്റുകൾ അണഞ്ഞതായും റിപ്പോർട്ടുണ്ട്. പിന്നീട് പ്രസിഡന്റും സംഘവും മറ്റൊരു വിമാനത്തിലാണ് യാത്ര തുടർന്നത്. നാല് പതിറ്റാണ്ടുകളായി എയർഫോഴ്സ് വൺ സർവീസ് നടത്തുന്നുണ്ട്.