84 ദിവസത്തെ പാക്കേജിന് വെറും 448 രൂപ; ഉപയോക്താക്കൾക്ക് പണം ലാഭിക്കാം, മെഗാ ഓഫറുമായി ജിയോ

Wednesday 21 January 2026 2:54 PM IST

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഉപയോക്താക്കളെ ആകർഷിപ്പിക്കുന്നതിനായി നിരവധി പാക്കേജുകളാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യപ്രകാരം കുറഞ്ഞ നിരക്കിൽ ജിയോയും പാക്കേജുകൾ എടുക്കാവുന്നതാണ്. അത്തരത്തിൽ അടുത്തിടെ ജിയോ പുതിയ പ്രീ‌പെയ്‌ഡ് റീചാർജ് പ്ലാൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

കോളിംഗ് സേവനം ആവശ്യമുള്ളവർക്കും ഇന്റർനെ​റ്റിന്റെ സഹായമില്ലാത്തവർക്കുമാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 84 ദിവസത്തെ പ്ലാനിന് വെറും 448 രൂപയാണ് നിരക്ക്. ഉപയോക്താക്കൾക്കായി വിവിധ തരത്തിലുള്ള പാക്കേജുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ജിയോയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിലും മൈജിയോ മൊബൈൽ ആപ്ലിക്കേഷനിലും പുതിയ പാക്കേജിന്റെ വിവരങ്ങൾ ലഭ്യമാണ്. അൺലിമി​റ്റഡ് വോയിസ് കോളിംഗാണ് റീചാർജ് പ്ലാനിന്റെ പ്രധാന സവിശേഷത. റോമിംഗിന്റെ തടസമില്ലാതെ ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളം ഫോൺ കോളുകൾ നടത്താൻ സാധിക്കും. ഇതുകൂടാതെ 1000 എസ്എംഎസുകൾ ചെയ്യാനുള്ള ഓഫറുമുണ്ട്. ഈ പാക്കേജിനൊപ്പം ഉപയോക്താക്കൾ വൈ-ഫൈ നെ​റ്റ്‌വർക്കില്ലെങ്കിൽ ഇന്റർനെ​റ്റിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല.

ജിയോ ടിവി, ജിയോഎഐ ക്ലൗഡ് എന്നീ രണ്ട് ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്‌സസും പ്ലാൻ നൽകുന്നുണ്ട്. ജിയോ ടിവി ഉപയോക്താക്കളെ ലൈവ് ടിവി ചാനലുകൾ കാണാൻ അനുവദിക്കുന്നു, അതേസമയം ജിയോഎഐ ക്ലൗഡ് അടിസ്ഥാന ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയെ സെക്കൻഡ് സിം ആയി ഉപയോഗിക്കുന്ന ആളുകൾക്കും, മുതിർന്ന പൗരന്മാർക്കും, വീട്ടിലോ ജോലിസ്ഥലത്തോ വൈ-ഫൈ ആക്‌സസ് ഉള്ള പ്രദേശങ്ങളിൽ കൂടുതലും താമസിക്കുന്ന ഉപയോക്താക്കൾക്കും ഈ റീചാർജ് പ്ലാൻ അനുയോജ്യമാണ്. വളരെ കുറഞ്ഞ ദൈനംദിന ചെലവിൽ ഈ പാക്കേജ് ലഭ്യമാണ്. കൂടുതൽ പണം ചെലവഴിക്കാതെ ദീർഘകാല വാലിഡിറ്റിയും പരിധിയില്ലാത്ത കോളിംഗും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ജിയോയുടെ 448 രൂപ റീചാർജ് പ്ലാൻ ഒരു ബജറ്റ് സൗഹൃദ ഓപ്ഷനാണ്.