ഫ്രിഡ്‌ജിന് മുകളിൽ സാധനങ്ങൾ വയ്ക്കാറുണ്ടോ? വീട്ടിലെ സമ്പത്ത് ഒഴുകിപ്പോകും
ഈ കാലഘട്ടത്തിൽ എല്ലാ വീടുകളിലും ഫ്രിഡ്‌ജ് ഉണ്ട്. എന്നാൽ ഫ്രിഡ്ജും വാസ്തുശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. വാസ്തുപ്രകാരം ഫ്രിഡ്ജ് ശരിയായ ദിശയിൽ വയ്ക്കുന്നതാണ് നല്ലത്. അടുക്കളയിലെ തെക്കുപടിഞ്ഞാറ് മൂലയിൽ വയ്ക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് കുടുംബത്തിന് ഐശ്വര്യവും സമാധാനവും നൽകുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്.
അല്ലെങ്കിൽ പടിഞ്ഞാറ്, വടക്ക് ദിശകളിലും ഫ്രിഡ്ജ് സ്ഥാപിക്കാം. ഇത് കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നാണ് വിശ്വാസം. എന്നാൽ വടക്ക് - കിഴക്ക് സ്ഥാനത്ത് ഒരിക്കലും ഫ്രിഡ്ജ് വയ്ക്കരുത്. ഇത് വാസ്തുപ്രകാരം ദോഷമാണ്. സ്ഥാനം മാത്രമല്ല ഫ്രിഡ്ജിന് മുകളിൽ സാധനങ്ങൾ അടുക്കിവയ്ക്കുന്നതും വീടിന് ദോഷമാണെന്നാണ് വസ്തുശാസ്ത്രത്തിൽ പറയുന്നത്.
കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഇത്തരത്തിൽ ഫ്രിഡ്‌ജിന് മുകളിൽ സാധനങ്ങൾ വയ്ക്കുന്നത് വീട്ടിലെ ഊർജ്ജപ്രവാഹത്തെ തടയുമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു. അതിനാൽ ഫ്രിഡ്ജിന് മുകളിൽ ഇത്തരം സാധനങ്ങൾ വയ്ക്കുന്നത് ഒഴിവാക്കുക.
വാസ്തുപ്രകാരം ഫ്രിഡ്ജ് വെെദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ മുകളിൽ ഭാരമേറിയ സാധനങ്ങളോ അനാവശ്യ വസ്തുക്കളോ വയ്ക്കുന്നത് വീട്ടിലെ പോസ്റ്റീവ് എനർജിയെ നശിപ്പിക്കുകയും മാനസിക സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ചിലർ മരുന്നുകൾ ഫ്രിഡ്ജിന് മുകളിൽ വയ്ക്കാറുണ്ട്. ഫ്രിഡ്ജിൽ നിന്നുള്ള താപം മരുന്നുകളുടെ ഗുണനിലവാരത്തെ കുറയ്ക്കുന്നു. ഇത് രോഗങ്ങൾ മാറാൻ താമസമെടുക്കുമെന്നാണ് പറയപ്പെടുന്നത്.