ഫിറ്റായ വസ്ത്രം ധരിച്ചാൽ ഭാരം കുറയുമോ? എട്ടുമാസംകൊണ്ട് യുവതി കുറച്ചത് 31 കിലോ

Wednesday 21 January 2026 4:36 PM IST

മാറിയ ജീവിതശൈലിയും തിരക്കുപിടിച്ച ജീവിതത്തിനുമിടയിൽ മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. തടി കുറയ്ക്കുന്നതിനായി അനാരോഗ്യപരമായ മാർഗങ്ങൾ പിന്തുടരുന്നവരും ഇന്ന് നിരവധിയുണ്ട്. ഇതിനിടെ വ്യത്യസ്തയാവുകയാണ് ഫിറ്റ്‌നസ് ട്രെയിനർ താൺ കൗർ. എട്ടുമാസംകൊണ്ട് 31 കിലോയാണ് കൗർ കുറച്ചത്. ഇപ്പോഴിതാ കൗർ പങ്കുവച്ച ഫിറ്റ്‌നസ് ജേർണി സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വെയിറ്റ്‌ലോസിനായി വ്യായാമം, കൃത്യമായ ഡയറ്റ്, ഡിസിപ്ളിൻ എന്നതിനുപുറമെ മറ്റ് മറ്റുചില കാര്യങ്ങളും പ്രധാനമാണെന്ന് കൗർ പറയുന്നു.

  1. മനസ്ഥിതി

എല്ലാം ഒറ്റയടിക്ക് പെർഫെക്‌ടായി മാറ്റാമെന്ന മനസ്ഥിതി ഉപേക്ഷിക്കണമെന്ന് കൗർ പറയുന്നു. പെർഫെക്ഷന്റെ പിന്നാലെ പോകാതെ എല്ലാം പ്ളാൻ ചെയ്തതുപോലെ നടക്കില്ലെന്ന് തിരിച്ചറിയുക.

2. ടൈംലൈൻ

പെട്ടെന്നുതന്നെ ആഗ്രഹിക്കുന്ന വെയിറ്റിൽ എത്തണമെന്ന വാശി ഉപേക്ഷിക്കുക. ഇത് നിരാശയായിരിക്കും നൽകുക. ശരീരഭാരം കുറയ്ക്കാൻ കുറുക്കുവഴികളൊന്നുമില്ലെന്നും സ്ഥിരതയാണ് വേണ്ടതെന്നും മനസിലാക്കുക.

3. എക്‌സ്‌ക്യൂസുകൾ

അനാവശ്യമായ എക്‌സ്‌ക്യൂസുകൾ ഒഴിവാക്കി ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക.

4. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കൺമുന്നിൽ നിന്ന് മാറ്റുക.

5. അമിതമായി കൊതി തോന്നുമ്പോൾ ച്യൂയിംഗ് ഗം ചവയ്ക്കാം

6. വയർ നിറഞ്ഞതായി ഉറക്കെ പറഞ്ഞ് തലച്ചോറിന് സിഗ്നൽ നൽകാം.

7. അയ‍ഞ്ഞ വസ്ത്രങ്ങൾക്ക് പകരം ഫിറ്റായ വസ്ത്രം ധരിച്ച് ശരീരഘടന കൃത്യമായി മനസിലാക്കി ലക്ഷ്യത്തിലേയ്ക്ക് നിരന്തരം നീങ്ങാം.

8. ബാക്കിയായ ഭക്ഷണം കഴിക്കാതെയിരിക്കാം.