ടെക് ഫെസ്റ്റ് ഇന്ന് മുതൽ
Thursday 22 January 2026 12:02 AM IST
കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ സംസ്ഥാനതല ടെക്‌നിക്കൽ ഫെസ്റ്റ് 'അറോറ' ഇന്നും, നാളെയുമായി നടക്കും. ഇന്ന് രാവിലെ 9.30 ന് കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ട്രാവൻകൂർ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടർ ജി.രാജശേഖരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10 മുതൽ 4.30 വരെയാണ് പ്രദർശനം. സിവിൽ, പോളിമർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗങ്ങളുടെ പ്രദർശനങ്ങളും മത്സരങ്ങളുമാണ് നടക്കുന്നത്.