ജന്തുക്ഷേമ ദ്വൈവാരാചരണം

Thursday 22 January 2026 12:05 AM IST

ചങ്ങനാശേരി : മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. സെമിനാറുകളുടെയും പ്രദർശനങ്ങളുടെയും ഉദ്ഘാടനം രാവിലെ 11ന് ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ് നിർവഹിക്കും. കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും.