അക്ഷരോന്നതി ഉദ്ഘാടനം ഇന്ന്
Thursday 22 January 2026 12:06 AM IST
കോട്ടയം : പട്ടികജാതിവർഗ്ഗ വിദ്യാർത്ഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.15 ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിന് പുസ്തകങ്ങൾ നൽകി കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. പുസ്തക ശേഖരണത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഈ മാസം പുസ്തകങ്ങൾ ശേഖരിച്ച് ഫെബ്രുവരി ആദ്യ വാരം വിതരണം നടത്തും. 15 സാമൂഹ്യ പഠനമുറികളും 17 വിജ്ഞാനവാടികളും ഉൾപ്പെടെ 37 കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുക.