ജനപ്രതിനിധികളെ   ആദരിച്ച് സി.പി.എം

Thursday 22 January 2026 12:08 AM IST

വൈക്കം : സി.പി.എം വൈക്കം ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം ജനപ്രതിനിധികളെ ആദരിച്ചു. പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി ഏരിയ സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മി​റ്റി അംഗം പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.കെ.രഞ്ജിത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, ഇ.എൻ.സാലിമോൻ , കെ.കെ.സുമനൻ, പി.വി.പുഷ്‌കരൻ, കവിതാ റെജി, കെ.ദീപേഷ് എന്നിവർ സംസാരിച്ചു.