ശ്രീനിവാസൻ അനുസ്മരണം
Thursday 22 January 2026 12:09 AM IST
ചങ്ങനാശേരി : വെരൂർ പബ്ലിക് ലൈബ്രറിയിൽ നടൻ ശ്രീനിവാസൻ അനുസ്മരണവും പുസ്തക പ്രകാശനവും നടന്നു. തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ വിനു എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തോംസൺ ആന്റണിയുടെ പല മുഖങ്ങൾ, പല കാഴ്ചകൾ എന്നഗ്രന്ഥം താലൂക്ക് ലൈബ്രറി കാൺ സിൽ അംഗം വി.ജെ ലാലി പ്രകാശനം ചെയ്തു. അക്ഷരവേദി പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ബാബു സെബാസ്റ്റ്യൻ, അഡ്വ.പി.എസ് നവാസ്, സി.പി ജോസ്, വർഗീസ് തൈക്കാട്ടുശേരി, സണ്ണിച്ചൻ പാത്തിക്കൽ എന്നിവർ പങ്കെടുത്തു.