യൂണിറ്റ് രൂപീകരണം

Thursday 22 January 2026 1:14 AM IST

തിരുവനന്തപുരം : ജില്ലാ മോട്ടോർ തൊഴിലാളി (എ.ഐ.ടി.യു.സി ) ലോറി വർക്കേഴ്സ് തോന്നയ്ക്കൽ യൂണിറ്റ് കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.ബിജുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ജനറൽ സെക്രട്ടറി പട്ടം ശശിധരൻ എ.എ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം. അജിത്‌കുമാർ,സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം രാജശേഖരൻനായർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ മുരുക്കുംപുഴ തുടങ്ങിയവർ പങ്കെടുത്തു.