ഓർമ്മച്ചൂര് പ്രകാശനം

Thursday 22 January 2026 1:15 AM IST

കല്ലറ:സുധീർ സരോവരം എഴുതിയ ഓർമ്മച്ചൂര് എന്ന കവിത സമാഹാരം അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്.ആർ.ലാൽ പുസ്തക പ്രകാശനം നിർവഹിച്ചു.ഷാഹിനാദ് പുല്ലമ്പാറ ,ഡോ. നജീബ്,വിഷ്ണു എം. സി എന്നിവർ പങ്കെടുത്തു. പുരോഗമന കലാസാഹിത്യ സംഘം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കവിയരങ്ങും ചൊൽക്കാഴ്ചയും അവതരിപ്പിച്ചു.