യുവകലാസാഹിതി പ്രതിമാസ പരിപാടി
Thursday 22 January 2026 1:16 AM IST
ഉദിയൻകുളങ്ങര: യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കുമാരനാശാൻ സ്‌മൃതി സംഘടിപ്പിച്ചു. കവിയിത്രി ഷൈന കൈരളി വിഷയം അവതരിപ്പിച്ചു.കവി സുമേഷ് കൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. കവി കൂട്ടപ്പന രാജേഷ്,ദിവാകരൻ.കെ,അനിൽ.സി എസ്,ശ്രീകാന്ത്.എം,അജീഷ് തുടങ്ങിയവർ പങ്കെടുത്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി മണ്ഡലം വൈസ് പ്രസിഡന്റ് മോഹനകുമാറിനെ അനുമോദിച്ചു.