ഇന്നും എന്റെ കണ്ണുനീരിൽ
വിട പറഞ്ഞത്കലാരഞ്ജിനിയുടെയും കൽപ്പനയുടെയും ഉർവശിയുടെയും സഹോദരൻ കമൽ റോയ്
ഇന്നും എന്റെ കണ്ണുനീരിൽ.. ഒരു തലമുറ മുഴുവൻ ചേർത്തുപിടിച്ച ഗാനം ശ്രീകുമാരൻതമ്പിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ യുവജനോത്സവം സിനിമയിൽ ആയിരുന്നു. കോളേജ് ഡേ ആഘോഷത്തിൽ സ്റ്റേജിൽ പാട്ടുപാടി എത്തി കമൽ റോയ്. ആ സീനിൽ മോഹൻലാൽ, സന്തോഷ്, അശോകൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം. കലാരഞ്ജിനിയുടെയും കല്പനയുടെയും ഉർവശിയുടെയും സഹോദരൻ എന്ന വിലാസവമായി സിനിമയിലേക്ക് എത്തി. സിനിമയോട് അത്രമാത്രം ഇഷ്ടമായിരുന്നു കമൽറോയ്ക്ക്. എന്നാൽ വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമാകാൻ കഴിയാതെ പോയി . കല്യാണസൗഗന്ധികം സിനിമയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിലേക്ക് കമൽ റോയ് യുടെ പേര് സംവിധായകൻ വിനയനോട് നിർദേശിച്ചത് സുകുമാരി ആയിരുന്നു.
സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, വാചാലം, ശോഭനം, ദ കിംഗ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശാരദ ഉൾപ്പെടെ ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു. ഭാര്യയും മകനുമുണ്ട്. വിഷാദം തുളുമ്പുന്ന ആ പാട്ട് പോലെയായിരുന്നു ജീവിതത്തിൽ കമൽറോയ് എന്ന് പ്രിയപ്പെട്ടവർ സ്മരിക്കുന്നു.