ഞാൻ ഗ്യാപ്പിട്ടല്ലേ നിന്നത്, അവൾ വീഡിയോ ഒന്നും എടുത്തിട്ടില്ല; മാജിക് മഷ്റൂംസ് നാളെ തിയേറ്രറിൽ

Thursday 22 January 2026 6:36 AM IST

കേരളമാകെ സജീവ ചർച്ചയായി നിൽക്കുന്ന വിഷയം ഉൾക്കൊള്ളിച്ച് കുറി കൊള്ളുന്ന പുതിയ ടീസറുമായി നാദിർഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'. നാളെ തിയേറ്രറുകളിൽ എത്തുന്ന ചിത്രം സമകാലീന സംഭവങ്ങൾ കോർത്തിണക്കി മുഴുനീള ഫാമിലി - കോമഡി എന്‍റർടെയ്നറായിരിക്കും. അക്ഷയ ഉദയകുമാറാണ് നായിക. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നവാഗതനായ ആകാശ് ദേവാണ്.ഛായാഗ്രഹണം: സുജിത്ത് വാസുദേവ്,വിതരണം

ഭാവന റിലീസ്. പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.