ആദകച്ചക്ക പാട്ടുമായി രഘുറാം
തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ‘രഘുറാം എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്. ‘ആദകച്ചക്ക' എന്ന പാട്ടിന്റെ വീഡിയോ ആണ് റിലീസ് ചെയ്തത്. ആദിവാസി ജീവിതങ്ങൾക്കിടയിൽ ഏറെ ശ്രദ്ധയാർന്ന "ആദകച്ചക്ക" എന്ന വരികളടങ്ങിയ ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടി .അജു സാജൻ വരികൾ എഴുതി സായ് ബാലൻ സംഗീതം നൽകിയ ഗാനമാണിത്. ആലാപനം സോണിമ . രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. തിരക്കഥ സുധിർ സി.ചാക്കനാട്ട്,ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ,
സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്യാപ്ടൻ വിനോദ് ആണ് നിർമ്മാണം. ജനുവരി 30ന് റിലീസ് ചെയ്യും.
വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് . പി.ആർ.ഒ: അയ്മനം സാജൻ, പി.ശിവപ്രസാദ് .