മദനമോഹം ഫെബ്രുവരി 6ന്
Thursday 22 January 2026 6:45 AM IST
ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന മദനമോഹം ഫെബ്രുവരി 6ന് തിയേറ്രറിൽ. കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലർ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം ഒരുക്കുന്നു. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ച് മധുസൂദനൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്നാണ് ടാഗ് ലൈൻ. ഗോവിന്ദൻ ടി, കെ. എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പി. ആർ. .ഒ: പി.ശിവപ്രസാദ് .