പെരുങ്കളിയാട്ട പ്രചരണ വാഹനം പ്രയാണം തുടങ്ങി.

Wednesday 21 January 2026 8:56 PM IST

പഴയങ്ങാടി:അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ടത്തോട് അനുബന്ധിച്ചുള്ള പ്രചരണ വാഹനത്തിന്റെ പ്രയാണം ആരംഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി കളിയാട്ടം തീരുന്നതുവരെ പ്രചരണ വാഹനത്തിൻറെ പ്രയാണം തുടരും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ബബിതകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. വർക്കിംഗ് ചെയർമാൻ പി.വി.ജനാർദ്ദനൻ, ജനറൽ കൺവീനർ കെ.കൃഷ്ണൻ, ഏഴോം ഗ്രാമ പഞ്ചായത്തംഗം കെ.മുഹമ്മദ് കുഞ്ഞി , കെ.വി.രമേശൻ, ടി.വി.പത്മനാഭൻ , എടാട്ട് ഐ.കെ.ടൈൽസ് ആൻഡ് സാനിറ്ററിസ് പ്രതിനിധി കെ.ഗോപി, പി.വി.സുരേഷ് ബാബു, എന്നിവർ സംസാരിച്ചു . കളിയാട്ടത്തിനു മുന്നോടിയായി സഹസ്ര ദീപാർച്ചന നടത്തി. പ്രമുഖ ചിന്തകനും വാഗ്മിയുമായ എ.പി.അഹമ്മദ് കുട്ടി മാസ്റ്റർ സാംസ്കാരിക പ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി.