കസേരകൾ കൈമാറി റോട്ടറി ക്ലബ്ബ്

Wednesday 21 January 2026 9:00 PM IST

നിലേശ്വരം:പുതുതായി പണികഴിപ്പിച്ച നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കുവാനുള്ള 45 ഓളം കസേരകൾ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ നഗരസഭ ചെയർമാൻ മുഹമ്മദ് റാഫിക്ക് കൈമാറി. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് സി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ചന്ദ്രമതി, വാർഡ് കൗൺസിലർ വി.രാജം, കൗൺസിലർമാരായ ഇ.ഷജീർ, പി.വി.സുരേഷ് ബാബു, നഗരസഭ സെക്രട്ടറി ആയുഷ് ജയരാജ്, റോട്ടറി അസിസ്റ്റൻറ് ഗവർണർ ശിവദാസ് കീനേരി, ജി.ജി.ആർ.മുരളീധരൻ, ഡോ.സുരേശൻ ,എൻ.ലക്ഷ്മി നാരായണ പ്രഭു , സെക്രട്ടറി എം.രാജീവൻ എന്നിവർ സംസാരിച്ചു.