യൂണി.കലോത്സവം വെബ്സൈറ്റ് ലോഞ്ചിംഗ്
Wednesday 21 January 2026 9:05 PM IST
കാഞ്ഞങ്ങാട് :കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് ഉദ്ഘാടനം കണ്ണൂർ സർവ്വകലാശാല ഡി.എസ്.എസ് ഡോ. കെ.വി.സുജിത്ത് നിർവഹിച്ചു. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ.എ. അശോകൻ,ഡോ.സജിത്ത് വലിയേരി,നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ദിനേശൻ , ഡോ.മോഹനൻ , സംഘാടകസമിതി കൺവീനർ കെ.പ്രണവ്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ കെ.അനുരാഗ് എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു.