സ്വർണം കളവുപോയതായി പരാതി
Wednesday 21 January 2026 9:05 PM IST
അങ്കമാലി : നായത്തോട് സൗത്ത് ജംഗ്ഷനിൽ മരങ്ങാടൻ പുതുശ്ശേരി കുര്യാക്കോസിന്റെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ 11.30ന് മൂന്നരപ്പവൻ സ്വർണാഭരണം കളവുപോയതായി പരാതി. വീട്ടുകാർ വീട്ടിലുണ്ടായിരിക്കെ കള്ളൻ അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം കവർന്നെന്നാണ് പരാതിയിൽ പറയുന്നത്. നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സമീപത്തുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.