അക്ഷര കരോൾ വിളംബര ജാഥ

Wednesday 21 January 2026 9:07 PM IST

കാഞ്ഞങ്ങാട്: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 24ന് വിളംബരജാഥ നടത്തും. വൈകിട്ട് 4ന് കോട്ടച്ചേരിയിൽ നിന്നും പുതിയകോട്ട മാന്തോപ്പ് മൈതാനിയിലേക്കാണ് വിളംബരജാഥ നടക്കുന്നത്. റിപ്പബ്ലിക് സദസ്സിന്റെ തുടക്കം കുറിച്ച് 26 മുതൽ 30 വരെ ഗ്രന്ഥശാല പരിധിയിൽ അക്ഷര കരോൾ സന്ദർശനം നടത്തും. ഗ്രന്ഥശാല പ്രവർത്തകയോഗം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.സുശാന്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന, സുനീഷ് കക്കാട്ടി, കെ.കെ.രാഘവൻ, പപ്പൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു.