അത്‌ലറ്റിക്സിൽ കാഞ്ഞങ്ങാട് ചാമ്പ്യൻമാർ
Wednesday 21 January 2026 9:09 PM IST
നീലേശ്വരം:കാസർകോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ അത്‌ലറ്റിക്സ് മത്സരത്തിൽ 82 പോയിന്റ് നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ഒന്നും 72 പോയിന്റ് നേടി മഞ്ചേശ്വരം രണ്ടും സ്ഥാനങ്ങൾ നേടി.സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.പി. അശോകൻ വിജയികൾക്ക് സമ്മാനം നൽകി.നീലേശ്വരം ഇ എം എസ്സ് സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.ചന്ദ്രൻ, പി.അഖിലേഷ്, അനീഷ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഷിലാസ്, എം. വി.രതീഷ് എന്നിവർ സംസാരിച്ചു.