ഇരുചക്രവാഹനത്തിൽ ഇടിച്ച കാർ നിറുത്താതെ പോയി
Wednesday 21 January 2026 9:18 PM IST
വൈപ്പിൻ: യുവതിയും അമ്മയും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ അന്യസംസ്ഥാന കാർ ഇടിപ്പിച്ച് നിറുത്താതെ പോയതായി പരാതി. ചെറായിയിൽ ഇന്നലെയാണ് സംഭവം. എടവനക്കാട് സ്വദേശികളായ അമ്മയും മകളും ചെറായിയിലെത്തിയപ്പോഴാണ് കാർ പുറകിൽ വന്ന് ഇടിച്ചത്. പരിക്കേറ്റ ഇവർ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുനമ്പം പൊലീസ് മേൽനടപടി സ്വീകരിച്ചു.