പരാതിപ്പെട്ടിയുമായി സിറ്റി പൊലീസ്

Thursday 22 January 2026 12:16 AM IST

തൃശൂർ: സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഭാഗമായി സിറ്റിയിലെ സ്‌കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പരാതിപ്പെട്ടി പാർളിക്കാട് ജി.യു.പി.എസ് ഹെഡ്മിസ്ട്രസ് ലതയ്ക്ക് നൽകി സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ് നിർവഹിച്ചു. 188 പരാതിപ്പെട്ടികളാണ് സ്‌കൂളുകളിൽ സ്ഥാപിക്കുന്നത്. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മാസംതോറുമുള്ള മീറ്റിംഗുകളിൽ സ്റ്റേഷൻ എസ്.എച്ച്.ഒ, സ്‌കൂൾ എച്ച്.എം, മറ്റ് എസ്.പി.ജി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാതിപ്പെട്ടി തുറക്കുക. ലഭിക്കുന്ന പരാതികൾ സ്‌കൂളിലെ എസ്.പി.ജി മീറ്റിംഗിൽ ചർച്ചചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും. ചടങ്ങിൽ തൃശൂർ സിറ്റി സോഷ്യൽ പൊലീസിംഗ് ഡിവിഷൻ സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് തോമസ് പങ്കെടുത്തു.