സഹോദയ കിഡ്സ് ഫെസ്റ്റ് 24ന്
Thursday 22 January 2026 12:21 AM IST
മാള: തൃശൂർ സെൻട്രൽ സഹോദയയുടെ കിഡ്‌സ് ഫെസ്റ്റ് 24ന് അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ നടക്കും. എൽ.കെ.ജി, യു.കെ.ജി ഉൾപ്പെടുന്ന കെ.ജി വിഭാഗത്തിനും ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമാണ് മത്സരങ്ങൾ. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും വേൾഡ് ബുക്ക് ഒഫ് റെക്കാഡ് ഹോൾഡറുമായ ഇസ ഷാനവാസ് ഉദ്ഘാടനം നിർവഹിക്കും. മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം എ.ജി.ഗീത തുടങ്ങിയവർ പങ്കെടുക്കും. ഡ്രം ഇൻസ്ട്രുമെന്റിൽ ദേശീയതല വിജയിയായ മാസ ടി.ശിവദേവ് (സായി വിദ്യാപീഠം) അതിഥിയാകും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ എൻ.എം.ജോർജ്, ബിനു കെ.രാജ്, സ്മിതാ വിൽസൺ, ഫാ. ജോബി ജോൺ എന്നിവർ അറിയിച്ചു.