ശ്രദ്ധേയമായി മലവാഴി
Thursday 22 January 2026 12:26 AM IST
തൃശൂർ: ദളിത് ജീവിതവും അതിജീവനവും പ്രമേയമാക്കിയ നവാഗത സംവിധായകൻ ബോബൻ ഗോവിന്ദന്റെ മലവാഴി ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാകുന്നുവെന്ന് അണിയറ പ്രവർത്തകർ. വിവിധ ഫിലിം ഫെസ്റ്റിവലുകളിലായി ഇരുപതിലധികം പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. ഒ.കെ.ശിവരാജ്, രാജേഷ് കുറുമാലി എന്നിവരുടെ കഥയ്ക്ക് രാജേഷ് കുറുമാലിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹകൻ മധു അമ്പാട്ടാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. സിനിമയുടെ തിയറ്റർ റിലീസിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംവിധായകൻ ബോബൻ ഗോവിന്ദൻ, രചയിതാവ് രാജേഷ് കുറുമാലി, നടൻ ദേവദാസ്, ഡോ. സി.രാവുണ്ണി എന്നിവർ പങ്കെടുത്തു.